കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ലാല്‍. സോഷ്യല്‍ മീഡിയകളിലൂടെ കുറച്ചുകൂടി ഗൗരവത്തോടുകൂടി ഇത്തരം കാര്യങ്ങളെ നോക്കി കാണാന്‍ ശ്രമിക്കണമെന്നും ലാല്‍ ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമുണ്ടായ പ്രചരണങ്ങള്‍ കാരണം നടന്‍ ദിലീപ് അനുഭവിച്ച വിഷമത്തിന് കയ്യും കണക്കുമില്ലെന്ന് ലാല്‍ പറഞ്ഞു.

‘ദിലീപിന്റെ വീട്ടില്‍ പൊലീസ് പോയി ചോദ്യം എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ദിലീപ് അറിഞ്ഞിട്ടുപോലുമില്ലായിരുന്നു. പൊലീസും പോയിട്ടില്ല, അങ്ങനെ അന്വേഷണം നടന്നിട്ടില്ല. അതുമുതല്‍ സുനി പിടിക്കപ്പെട്ട ഈ നിമിഷം വരെ ആ മനുഷ്യന്‍ അനുഭവിച്ച വേദനയ്ക്ക് കയ്യും കണക്കുമില്ല.’ ലാല്‍ പറയുന്നു.

താന്‍ ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും വളരെ വിഷമത്തോടെയാണ് ദിലീപ് സംസാരിച്ചതെന്നും ലാല്‍ വ്യക്തമാക്കി.

‘ ദിലീപ് വേറൊരു ലോകത്തിലാണ്. സാധാരണ ലാലേട്ടാ എന്നു വിളിക്കുന്ന ദിലീപിനെയല്ല ഞാന്‍ ഫോണില്‍ കൂടി കാണുന്നത്. ദിലീപിന് രോഷവും എല്ലാം നശിപ്പിക്കാനുള്ള ഒരു… അത്തരമൊരു അവസ്ഥയിലായിരുന്നു. അത് ആര്‍ക്കായാലും വന്നുപോകും. ഞാനൊക്കെ അനുഭവിച്ചാണ്.’ ലാല്‍ പറയുന്നു.