ഒരിടവേളയ്ക്കു ശേഷം ലാല്‍ വീണ്ടും നായകനാകുന്നു. ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവുകൂടിയായ ലാല്‍ നായകനായെത്തുന്നത്. ശ്വേതാമേനോനാണ് ചിത്രത്തില്‍ ലാലിന്റെ നായിക.

ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്’‍. ആഷിക് അബുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. ‘ഡാഡികൂള്‍’ ആയിരുന്നു ആദ്യ ചിത്രം. ജയസൂര്യനായകനാവുന്ന പയ്യന്‍ എന്ന ചിത്രത്തിലും ലാല്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.