മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ന്യൂജനറേഷന്‍ സൂപ്പര്‍ സ്റ്റാറുകളായ ഫഹദ് ഫാസിലും ആസിഫ് അലിയും ഒന്നിക്കുന്നു. ഈ അപൂര്‍വ്വ സംഗമത്തിന് വേദിയൊരുക്കുന്നത് സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന റെഡ്‌വൈന്‍ എന്ന ചിത്രമാണ്.

Ads By Google

Subscribe Us:

ലാല്‍ജോസിന്റെ സഹസംവിധായകനാണ് സലാം പാലപ്പെട്ടി. ജവാന്‍ ഓഫ് വെള്ളിമല സംവിധാനം ചെയ്ത അനൂപ് കണ്ണന് ശേഷം സ്വതന്ത്രസംവിധായകനാകുന്ന ലാല്‍ജോസിന്റെ ശിഷ്യന്‍ എന്ന ബഹുമതിയും സലാം പാലപ്പെട്ടിയ്ക്കുണ്ട്.

റെഡ്‌വൈന്‍ എന്ന് പേരിട്ട ചിത്രം ഗൗരി മീനാക്ഷി പ്രൊഡക്ഷന്റെ ബാനറില്‍ ഗിരീഷ് ലാലാണ് നിര്‍മിക്കുന്നത്. മാമന്‍ കെ.രാജനാണ് രചന.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. എഡിറ്റിങ് രഞ്ജന്‍ എബ്രഹാമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ്  ഷൊറണൂര്‍.

മീശമാധവന്‍ മുതല്‍ അയാളും ഞാനും തമ്മില്‍ വരെ ലാല്‍ജോസിനൊപ്പം സഹസംവിധായകനായിരുന്നു സലാം പാലപ്പെട്ടി. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. വയനാടും കോഴിക്കോടുമാണ് ലൊക്കേഷന്‍.