എഡിറ്റര്‍
എഡിറ്റര്‍
അഞ്ചുവര്‍ഷമാണ് ആ സൂപ്പര്‍താരം എന്നെ നടത്തിച്ചത്; ലക്ഷ്യം സിനിമയുടെ സംവിധായകന്‍ പറയുന്നു
എഡിറ്റര്‍
Sunday 7th May 2017 3:07pm

ലക്ഷ്യം എന്ന സിനിമ ലക്ഷ്യത്തിലെത്തിക്കാന്‍ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട് സംവിധായകന്‍ അന്‍സാര്‍ ഖാന്‍. തന്റെ ആദ്യ ചിത്രത്തിന് വേണ്ടി അഞ്ചുവര്‍ഷം ഒരു സൂപ്പര്‍ താരം തന്നെ നടത്തിച്ചെന്ന് അന്‍സാര്‍ ഖാന്‍ പറയുന്നു. എന്നാല്‍ ആ ചിത്രം എങ്ങുമെത്തിയില്ല. അതിന് ശേഷം സംവിധായകന്‍ ജിത്തു ജോസഫിന്റെ സഹായത്തോടെയാണ് തന്റെ സ്വപ്‌ന ചിത്രം വെള്ളിത്തിരയിലെത്തുന്നതെന്നും അന്‍സാര്‍ പറയുന്നു.

”ഞാന്‍ സംവിധായകന്‍ വിജി തമ്പിയുടെ അസിസ്റ്റന്റായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് തന്നെ എല്ലാവരേയും പോലെ സംവിധാന മോഹം എന്റെ തലയ്ക്കും പിടിച്ചു.

ഒരു കഥയുമായി ഒരു സൂപ്പര്‍ താരത്തിനു പിന്നാലെ അഞ്ചുവര്‍ഷത്തോളം നടന്നു. എന്നെ ഇഷ്ടമായില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതിയായിരുന്നു. അല്ലാതെ ഇങ്ങനെ നടത്തിക്കരുതായിരുന്നു.

ഇന്ന് ഒരുപാട് സിനിമാ നടന്മാരുണ്ട്. പക്ഷെ അന്ന് അങ്ങനെയല്ല. മൂന്ന് നാല് പേരെ ചുറ്റിപ്പറ്റിയാണ് സിനിമാ ലോകം. ആദ്യ ചിത്രത്തില്‍ സൂപ്പര്‍ താരത്തെ നായകനാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും.

ഒരുപക്ഷെ എനിക്കും പ്രായം കുറവായിരുന്നു. എന്നെ കണ്ടപ്പോള്‍ പക്വത ഇല്ലാത്ത പയ്യനെപ്പോലെ അവര്‍ക്കും തോന്നിക്കാണും. അതുകൊണ്ടാവും എന്നെ നടത്തിച്ചത്”.- അന്‍സാര്‍ പറയുന്നു. മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Dont Miss കെജ്‌രിവാള്‍ 2 കോടി കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടു: ഗുരുതര അഴിമതി ആരോപണവുമായി മുന്‍മന്ത്രി കപില്‍ മിശ്ര


ഇന്ന് സിനിമാക്കാര്‍ എന്ന് പറയുന്നത് ഒരു ബെല്‍റ്റാണ്. അവര്‍ അവരുടെ ചങ്ങാതികളുമായി മാത്രമേ സിനിമ ചെയ്യൂ. ശരിക്കും അത് തെറ്റായ ഒരു രീതിയാണ്. അങ്ങനെ ചെറിയ ഒരു ലോകത്തേക്ക് ഒതുങ്ങുമ്പോള്‍ ഉണ്ടാകുന്ന സിനിമയിലും വ്യത്യസ്തത ഉണ്ടാകില്ലെന്നും അന്‍സാര്‍ പറയുന്നു.

ഈ സിനിമയിലും താരങ്ങളെക്കാണാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എല്ലാവര്‍ക്കും സിംഗിള്‍ ഹീറോ ചെയ്യണമെന്നാണാഗ്രഹം. ചിലര്‍ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരും സമ്മതം മൂളിയില്ല.

പിന്നെ ബിജു മേനോനിലേക്കെത്തുകയായിരുന്നു. നടന്മാരും അവരുടെ കരിയര്‍ പണയം വച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. പക്ഷെ ഞാന്‍ പറഞ്ഞത് ഒരു തുടക്കക്കാരന്റെ വേദനയാണെന്നും അന്‍സാര്‍ പറയുന്നു.

ഒരു ഇമോഷണല്‍ ത്രില്ലറാണ് ‘ലക്ഷ്യം’. ബിജുമേനോനും ഇന്ദ്രജിത്തുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ശിവദയാണ് നായിക. ജിത്തു ജോസഫാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

Advertisement