എഡിറ്റര്‍
എഡിറ്റര്‍
‘വിജയലക്ഷ്മി’; ശാരീരീക പരിമിതികളെ മനക്കരുത്തു കൊണ്ട് മറികടന്ന് സി.ബി.എസ്.ഇ പരീക്ഷയില്‍ ലക്ഷ്മിയുടെ പത്തരമാറ്റ് വിജയം
എഡിറ്റര്‍
Monday 29th May 2017 9:36am

പാലക്കാട്: പി.വി. ലക്ഷ്മി സി.ബി.എസ്.ഇ. പരീക്ഷയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തില്‍ ദേശീയതലത്തില്‍ രണ്ടാംസ്ഥാനം നേടിയത് ശാരീരികമായ പരിമിതികള്‍ മനക്കരുത്തുകൊണ്ട് മറികടന്നാണ്. ആ വിജയത്തിന് മധുരമേറയാണ്.

പത്താംക്ലാസുമുതല്‍ വലതുകൈയിനെ ബാധിച്ച ഡി.ക്യു.ടി.എസ്. അഥവാ വാഷര്‍വൂമണ്‍സ് സ്പ്രെയിന്‍ എന്നരോഗം കാരണം ലക്ഷ്മിക്ക് ഏറെനേരം എഴുതാനോ കൈ ഉപയോഗിക്കാനോ കഴിയില്ലായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ ലക്ഷ്മി സയന്‍സ് വിഭാഗത്തില്‍ 97.2 ശതമാനം മാര്‍ക്കാണ് നേടിയത്.


Also Read:‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍ 


പുത്തൂര്‍ ലക്ഷ്മീനാരായണപുരം ഗ്രാമത്തില്‍ ‘സംവിത’യില്‍ പി.ആര്‍. വൈദ്യനാഥന്റെയും ബൃന്ദാംബാളുടെയും മകളാണ്. കൊപ്പം ലയണ്‍സ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ പി.വി. ശബരീഷ് സഹോദരനാണ്.

തള്ളവിരലിന്റെ ചലനശേഷിയെ ബാധിക്കുന്ന രോഗം ലക്ഷ്മിയ്ക്ക് അസഹ്യമായ വേദനയും നീരുമുണ്ടാക്കിയിരുന്നു. ഈരോഗത്തിന് പൂര്‍ണമായ വിശ്രമമാണ് ഏറ്റവും ഫലപ്രദമായ മരുന്നെന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നുമണിക്കൂര്‍കൊണ്ട് പരീക്ഷയെഴുതിത്തീര്‍ക്കുക എന്നതായിരുന്നു ലക്ഷ്മിയെയും അധ്യാപകരെയും മാതാപിതാക്കളെയും ഒരുപോലെ അലട്ടിയിരുന്ന പ്രശ്നം. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തില്‍ പരീക്ഷയെഴുതാന്‍ പ്രത്യേകാനുമതി തേടിയാണ് ലക്ഷ്മി പരീക്ഷയ്ക്ക് തയ്യാറെടുത്തത്.


Don’t Miss: ‘വല്ല്യേട്ടന്‍ പോണെങ്കില്‍ പോട്ടെ, അതിലും ‘വലിയ’ ഏട്ടന്‍ വരുന്നു’; ലിവര്‍പൂള്‍ ഇതിഹാസതാരം ഐ.എസ്.എല്ലിലേക്ക്; കുയറ്റിനെ ചാക്കിലാക്കാന്‍ ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സും


പഠനത്തിനിടയിലും പലതവണ ലക്ഷ്മിക്ക് വേദനകാരണം ബുദ്ധിമുട്ടുകളുണ്ടായി. സ്‌കൂളിലെ പി.ടി.എ.യുടെയും പ്രധാനാധ്യാപികയായിരുന്ന പി. ഉമാദേവിയടക്കമുള്ള അധ്യാപകരുടെയും സ്‌കൂള്‍ മാനേജ്മെന്റിന്റെയും പിന്തുണ ആ സമയം അവള്‍ക്ക് കരുത്തു പകര്‍ന്നു. സ്‌കൂളിന്റെ പിന്തുണയാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തില്‍ പരീക്ഷയെഴുതാനുള്ള അനുമതി എത്രയും വേഗം ലഭിച്ചതെന്ന് ലക്ഷ്മിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തില്‍ പരീക്ഷയെഴുതിയതിനാല്‍ അനുവദിച്ച മൂന്നുമണിക്കൂറിനുപുറമേ ഒരുമണിക്കൂര്‍കൂടി ലഭിച്ചിരുന്നു.

Advertisement