എഡിറ്റര്‍
എഡിറ്റര്‍
എല്ലാ തീരുമാനങ്ങളും ഞാന്‍ അറിഞ്ഞാണ് എടുത്തത്: പാചകം ചെയ്തല്ല ഡോക്ടറേറ്റ് എടുത്തതെന്നും ലക്ഷ്മി നായര്‍
എഡിറ്റര്‍
Thursday 2nd February 2017 12:40pm

lakshmi80

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ നിലപാട് ശക്തമാക്കി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഒരു കാരണവശാലും രാജിവെക്കില്ലെന്നും മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ കോടതിയില്‍ പോകില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

സ്ത്രീയെന്ന നിലയില്‍ തന്നെ പലരും അധിക്ഷേപിക്കുകയാണ്. താന്‍ പാചകം ചെയ്തല്ല ഡോക്ടറേറ്റ് എടുത്തത്. തനിക്കെതിരെ കള്ളപരാതി നല്‍കിയത് എ.ഐ.എസ്.എഫ് നേതാവാണെന്നും പ്രതിഷേധത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നും ലക്ഷ്മി നായര്‍ ആരോപിക്കുന്നു.

താന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതി സത്യവിരുദ്ധമാണ്. അക്കാദമിയുടെ കാര്യത്തില്‍ എസ്.എഫ്.ഐയും മാനേജ്‌മെന്റും ഉണ്ടാക്കിയ വ്യവസ്ഥ തുടരും. താന്‍ കൂടി അറിഞ്ഞിട്ടാണ് തീരുമാനങ്ങള്‍ എടുത്തത്.

അധ്യയനം മുടങ്ങരുത് എന്ന് താത്പര്യമുള്ളതുകൊണ്ടാണ് എസ്.എഫ്.ഐ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. അഞ്ചുവര്‍ഷം മാറിനില്‍ക്കുന്നത് കുട്ടികളുടെ ഭാവിയെ കരുതി മാത്രമാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.


Dont Miss എസ്.എഫ്.ഐയെ മാത്രം വിളിച്ച് ഒരു കരാര്‍ ഉണ്ടാക്കിയാല്‍ അത് വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളാണോ ജനങ്ങള്‍: വിമര്‍ശനവുമായി കെ. മുരളീധരന്‍ 


എസ്.എഫ്.ഐ സമരത്തില്‍ നിന്നു പിന്‍മാറിയെങ്കിലും ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടാണ് എ.ബി.വി.പി, എ.ഐ.എസ്.എഫ്, കെ.എസ.യു, എം.എസ്.എഫ്, എ.ഐ.ഡി.എസ്.ഒ തുടങ്ങിയ സംഘടനകള്‍ക്ക്.
അതിനിടെ, കനത്തസുരക്ഷയില്‍ ഇന്നു ക്ലാസുകള്‍ ആരംഭിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാനവ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ് നടത്തുന്നതിനാല്‍ വിദ്യാര്‍ഥികള്‍ എത്തിയിട്ടില്ല.

നാളെ കെ.എസ്.യുവും പഠിപ്പുമടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇന്നലെ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ബി.ജെ.പി ജില്ലാ ഹര്‍ത്താലിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ എത്തിയിരുന്നില്ല.

Advertisement