എഡിറ്റര്‍
എഡിറ്റര്‍
ഇത് ഒട്ടും തലക്കനമില്ലാത്ത, സിമ്പിളായ മുഖ്യമന്ത്രി: പിണറായി വിജയനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
എഡിറ്റര്‍
Thursday 9th February 2017 1:49pm

lakshmi

 

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ലക്ഷ്മി ഗോപാലസ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എക്കാലത്തെയും സിമ്പിളായ മുഖ്യമന്ത്രിയെന്നാണ് ലക്ഷ്മി ഗോപാലസ്വാമി അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കൊപ്പമിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിലിട്ടുകൊണ്ടാണ് ലക്ഷ്മി ഗോപാലസ്വാമി ഇങ്ങനെ കുറിച്ചത്. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു ഇരുവരും.


Must Read: ‘അംബാസിഡര്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 17മരണം; 12പേര്‍ക്ക് പരുക്ക് ‘: ബ്രേക്കിങ് ന്യൂസ് നിരത്തി ആളുകളെ ഹരംപിടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് ഇന്നസെന്റ്


ബഹ്‌റൈനില്‍ കേരളീയ സമാജം ഒരുക്കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരമാണ് പരിപാടി.

ആഘോഷപരിപാടിയുടെ ഭാഗമായി സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന നൃത്തശില്‍പമായ ഗണേശത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയാണ് നൃത്തം അവതരിപ്പിക്കുന്നത്.

Advertisement