Administrator
Administrator
ലക്ഷ്മിദേവിയുടെ ചിത്രം പതിച്ച സിംസ്യൂട്ട്: കമ്പനി മാപ്പു പറഞ്ഞു
Administrator
Tuesday 10th May 2011 5:52pm

lakshmi-devi-swim-suitലക്ഷ്മി ദേവിയുടെ ചിത്രം പതിപ്പിച്ച് അടിവസ്ത്രം തയ്യാറാക്കിയതില്‍ വസ്ത്ര നിര്‍മ്മാതാക്കളായ ലിസ ബ്ലൂ സ്വിം വെയര്‍ മാപ്പുചോദിച്ചു. മെയ് 2മുതല്‍ ആറ് വരെ നടന്ന റോസ്മണ്ട് ആസ്‌ത്രേലിയന്‍ ഫാഷന്‍ വീക്കിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.

ഫാഷന്‍ വീക്കില്‍ ഹിന്ദുക്കളുടെ പ്രധാന ദേവതയായ ലക്ഷ്മിദേവിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച അടിവസ്ത്രം ധരിച്ചു മോഡല്‍ എത്തിയതാണ് വിവാദമായത്. പ്രശസ്ത ഫാഷന്‍ ഡിസൈനറയാ ലിസ ബ്ലൂവാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

ഇതിനെതിരെ ഒട്ടേറെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു സമൂഹത്തെ അപമാനിയ്ക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തവരും ഫാഷന്‍ വീക്കിന്റെ സംഘാടകരും മാപ്പുപറയണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷമാപണവുമായി ഡിസൈനേഴ്‌സ് രംഗത്തെത്തിയത്.

തങ്ങളുടെ പ്രവൃത്തി കാരണം വേദനിക്കേണ്ടി വന്നവരോട് മാപ്പുചോദിക്കുന്നതായി ലിസ ബ്ലൂസ്റ്റാര്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഈ ഫോട്ടോ മറ്റൊരു ലിസ ബ്ലൂ വസ്ത്രങ്ങളില്‍ ഇനി ഉപയോഗിക്കില്ലെന്നും ഇപ്പോള്‍ പുറത്തിറക്കിയവ വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും അവര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഈ അടിവസ്ത്രങ്ങള്‍ ഇനിമുതല്‍ ഒരു വില്പനക്കാരന്റെ കൈയ്യിലും ഒരു ഷോപ്പിലും ഉണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കി.

ലിസ ബ്ലൂ സ്വിംവെയറിന്റെ മാപ്പുപറയലിനെ യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ പ്രസിഡന്റ് രാജന്‍ സെദ് സ്വാഗതം ചെയ്തു. ഇത് നല്ല നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement