ബംഗളൂരു: 2008 ജൂലൈ 25ന് ബാംഗ്ലൂരിലുണ്ടായ സ്‌ഫോടന പരമ്പരക്കേസില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 16ാം പ്രതിയായ പരപ്പനങ്ങാടി പുതുക്കുളം സ്വദേശി ഉമര്‍ഫാറൂഖ്. 17ാം പ്രതി വയനാട് വാരമ്പറ്റ സ്വദേശി ഇബ്രാഹീം മൗലവി എന്നിവരാണ് പോലീസ് പിടിയിലായത്.

കാസര്‍കോട് ജില്ലയിലെ ബദിയിടുക്ക അരിയപ്പാടി കോണാജെ രിഫാഇയ്യ പള്ളിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇബ്രാഹീം മൗലവിയെ ഇന്ന്പുലര്‍ച്ചെയാണ് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. കശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയത കേസില്‍ പ്രതിയായ ഇബ്രാഹീം മൗലവിയും കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ ഉമര്‍ ഫാറൂഖും മാസങ്ങളായി ഒളിവിലായിരുന്നു.

Subscribe Us:

ഉമര്‍ ഫാറൂഖിനെ അജ്മീറില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. തടിയന്റവിടെ നസീറിന്റെ സഹായിയാണ് പിടിയിലായ ഇബ്രാഹീം മൗലവി. ത്വരീഖത്ത് പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ് ഇബ്രാഹീം മൗലവിയും ഉമര്‍ ഫാറൂഖും. ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അറസ്സ് നടന്നത്.

ബദിയടുക്കയില്‍ ഗുണാജെറിഫായിലെ ജുമാമസ്ജിദില്‍ മുഹമ്മദലി എന്ന പേരില്‍ മുക്രിയായി കഴിയുകയായിരുന്നു ഇബ്രാഹിം മൗലവി.ഒന്നരവര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.