ടെന്റ്ബ്രിഡ്ജ്: ടെന്റ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇന്ത്യന്‍താരം വി.വി.എസ് ലക്ഷമണിന് അര്‍ദ്ധസെഞ്ച്വറി. 54 റണ്‍സെടുത്ത് ലക്ഷമണ്‍ ബ്രസ്‌നന്റെ പന്തില്‍ കീപ്പര്‍ പ്രയര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 39 റണ്‍സോടെ ദ്രാവിഡും 5 റണ്‍സോടെ സച്ചിനുമാണ് ക്രീസില്‍. ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നിട്ടുണ്ട്.

ഒരു വിക്കറ്റിന് 24 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യക്കായി ലക്ഷമണും ദ്രാവിഡും അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 44 റണ്‍സായിരുന്നു ലക്ഷമണിന്റെ സ്‌കോര്‍. പിന്നീട് കളിയാരംഭിച്ച് അല്‍പ്പ സമയത്തിനകം ലക്ഷമണ്‍ അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കി.106 പന്തില്‍ നിന്നായി 10 ഫോറുകളുടെ സഹായത്തോടെയാണ് ലക്ഷമണ്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.