പത്തിരിപ്പാല: പാലക്കാട്ടെ പത്തിരിപ്പാലയില്‍ അഞ്ചുപേര്‍ക്ക് സൂര്യാഘാതത്തില്‍ പൊള്ളലേറ്റു. നട്ടുച്ചയ്ക്ക് പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ക്കും ടൗണില്‍ റോഡരികില്‍ പച്ചക്കറിക്കച്ചവടം ചെയ്യുന്ന വ്യാപാരിക്കുമാണ് പൊള്ളലേറ്റത്.

ടാക്‌സി െ്രെഡവര്‍ പാലക്കപ്പറമ്പില്‍ ഷബീറലി, സഹോദരന്‍ അഷ്‌റഫ്, െ്രെഡവര്‍മാരായ കരുവടതൊടി അബ്ദുള്‍റഹ്മാന്‍, അരത്തൊടി അക്ബര്‍ സുല്‍ത്താന്‍, പച്ചക്കറിവ്യാപാരി ഹംസക്കുട്ടി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കഴുത്തിനുകീഴെ ഇരുതോളിലും പുറംകൈയിലും പൊള്ളലേറ്റിട്ടുണ്ട്. കുളി കഴിഞ്ഞ് കരക്കുകയറിയ ഉടന്‍ ദേഹത്ത് നീറ്റല്‍ അനുഭവപ്പെടുകയായിരുന്നു. വൈകീട്ടോടെ പുറം ഭാഗത്ത് പൊള്ളിയ പാടുണ്ടായി. ചെറിയ കുരുക്കളുണ്ടായി പൊട്ടി തൊലി അടരുകയായിരുന്നു. അസഹ്യമായ തലവേദന അനുഭവപ്പെടുന്നതായി പൊള്ളലേറ്റവര്‍ പറഞ്ഞു.