എഡിറ്റര്‍
എഡിറ്റര്‍
സ്‌നാപ് ചാറ്റിലെ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ചോര്‍ത്തി
എഡിറ്റര്‍
Friday 3rd January 2014 12:57am

snap-chat

ഫോട്ടോഷെയറിങ് സര്‍വീസായ സ്‌നാപ് ചാറ്റില്‍ നിന്ന് ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ചോര്‍ത്തിയതായി വാര്‍ത്ത.

ഹാക്കര്‍മാര്‍ തന്നെയാണ് വിവരം പുറത്തു വിട്ടത്. 46 ലക്ഷം അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന രഹസ്യം പുറത്തായത്.

ടെക് ന്യൂസാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വിവരം വാര്‍ത്തയാക്കിയത്. 46 ലക്ഷം യൂസര്‍ നെയിമുകളും അത്രയും പേരുടെ മൊബൈല്‍ നമ്പറുകളുമാണ് ഹാക്കേഴ്‌സ് പുറത്തു വിട്ടിരിക്കുന്നത്.

സ്‌നാപ്് ചാറ്റില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി ഓസ്‌ട്രേലിയന്‍ കമ്പനിയായ ഗിബ്‌സണ്‍ സെക്യൂരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമീപ ഭാവിയില്‍ തന്നെ ഫെയ്‌സ് ബുക്കിനോളം പ്രചാരം നേടാനിടയുള്ള സ്‌നാപ് ചാറ്റില്‍ ഇതിനോടകം തന്നെ കോടിക്കണക്കിന് ആളുകളാണ് അംഗങ്ങളായിട്ടുള്ളത്.

നേരത്തേ ഫെയ്‌സ്ബുക്ക് സ്‌നാപ് ചാറ്റ് വിലയ്ക്ക് വാങ്ങുന്നുവെന്നും എന്നാല്‍ സ്‌നാപ് ചാറ്റ് ആ ഓഫര്‍ നിരാകരിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Advertisement