കൊച്ചി: ലക്ഷദ്വീപിന് സമീപം കടല്‍കൊള്ളക്കാര്‍ കപ്പലിനു നേരെ ആക്രമണം നടത്തിയെന്ന് വ്യാജ സന്ദേശം. ഉക്രൈനില്‍ നിന്ന് ചരക്കുമായി മാലദ്വീപിലേക്ക് പോകുകയായിരുന്ന എം വി മലീനാ-1 എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടതായാണ് കൊച്ചി തീര സംരക്ഷണസേനക്ക് ഇന്ന് രാവിലെ സന്ദേശമെത്തിയത്. ഇതെ തുടര്‍ന്ന് കൊള്ളക്കാരെ നേരിടുന്നതിന് സര്‍വ്വ സന്നാഹങ്ങളുമായി നാവിക സേനയും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തേക്ക് തിരിച്ചിരുന്നു.

ഇന്ത്യന്‍ നാവിക സേനയുടെ ഐ എന്‍ എസ് സുജാത, സി ജി എസ് ആനിബസന്റ് കപ്പലുകളും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വിമാനങ്ങളും മറൈന്‍ കമാന്റോകളും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചിരുന്നു. എന്നാല്‍ പിന്നീട് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.