കഴിഞ്ഞ ദശാബ്ദത്തിലെ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ എന്ന ഗാനം തീര്‍ച്ചയായും അതിലുണ്ടാവും. ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിന്റെയും ജാസി ഗിഫ്റ്റ് എന്ന സംവിധായകന്റെയും വിജയത്തില്‍ ഈ ഗാനത്തിന് നല്ല പങ്കുണ്ട്.

ഇപ്പോള്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ ഗാനരചയിതാവായും ഗായകനായും തിളങ്ങി നില്‍ക്കുകയാണ് ജാസി ഗിഫ്റ്റ്.

ജാസി ഗിഫ്റ്റിനെ പ്രശസ്തനാക്കിയ ആ ഗാനം ഒരിക്കല്‍ കൂടി മലയാള സിനിമയില്‍ വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത. പുതുമുഖ സംവിധായകനായ മനോജ് മനോഹറിന്റെ ഫോര്‍ ഷാഡോസ് എന്ന ചിത്രത്തിലാണ് ലജ്ജാവതി വീണ്ടും വരുന്നത്. ലജ്ജാവതിയുടെ പശ്ചാത്തല ദൃശ്യങ്ങളില്‍ പ്രകടമായ മാറ്റം വരുത്തിയാണ് പുതിയ ചിത്രത്തില്‍ ഉപയോഗിക്കുക.

നാലു ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ പോരാട്ടത്തിന്റെ കഥ പറഞ്ഞ ഫോര്‍ ദ പീപ്പിളുമായി ഒരു പാട് സാമ്യമുള്ള ചിത്രമാണ് ഫോര്‍ ഷാഡോസ്. നാല് ചെറുപ്പക്കാരില്‍ നിന്ന് വ്യത്യസ്തമായി ചുറുചുറുക്കും തന്റേടവുമുള്ള നാല് പെണ്‍കുട്ടികലാണ് 4 ഷാഡോസിലുള്ളത്.

ഇതൊരു പ്രതികാര കഥയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ ഉണ്ടായ പ്രധാനപ്പെട്ട ക്രിമിനല്‍ കേസുകളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കുന്ന 4 ഷാഡോസില്‍ തിലകന്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്നും മനോജ് പറഞ്ഞു.

മലയാളികളുടെ പ്രിയപ്പെട്ട നടി ഗോപിക നായികാ വേഷത്തില്‍ എത്തിയ 4 ദ പീപ്പിളില്‍ ഭരതും നരേനും പ്രധാന കഥാപാത്രങ്ങളായിരുന്നു.

Malayalam news

Kerala news in English