എഡിറ്റര്‍
എഡിറ്റര്‍
ഭഗത് സിംഗ് അനുസ്മരണത്തിന് സുരക്ഷയൊരുക്കണമെന്ന് പോലീസിനോട് ലാഹോര്‍ ഹൈക്കോടതി
എഡിറ്റര്‍
Thursday 23rd March 2017 8:02am

ലാഹോര്‍: ഭഗത് സിംഗ് അനുസ്മരണം കാണാനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് പോലീസിന് ലാഹോര്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇന്ന് ഷദ്മാന്‍ ചൗക്കിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനം ആചരിക്കുന്നത്.


Related Story: ബ്രിട്ടീഷ് ഓഫീസറെ വെടിവെച്ച് കൊല്ലാന്‍ ഭഗത്‌സിങ് ഉപയോഗിച്ച തോക്ക് ഇനി ബി.എസ്.എഫ് മ്യൂസിയത്തില്‍


പാകിസ്താനിലെ ഭഗത് സിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷനാണ് ചടങ്ങിന് സംരക്ഷണം നല്‍കമമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയ സ്ഥലമാണ് ഷദ്മാന്‍ ചൗക്ക്.

1931 മാര്‍ച്ച് 23-നാണ് ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തിനെതിരെ തീവ്രമായി പോരാടിയതിനാണ് ഇവരെ തൂക്കിലേറ്റിയത്.

Advertisement