എഡിറ്റര്‍
എഡിറ്റര്‍
ലാഹോറില്‍ പഞ്ചാബ് പ്രവശ്യ മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ വസതിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; 25 പേര്‍ കൊല്ലപെട്ടു
എഡിറ്റര്‍
Monday 24th July 2017 9:19pm


ലഹോര്‍: പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷഹ്ബാസ് ഷെരീഫിന്റെ ലാഹോറിലെ ഔദ്യോഗിക വസതിക്ക് സമീപം ഉണ്ടായ ചാവേര്‍സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഫിറോസ്പുര്‍ റോഡില്‍ അറഫ കരീം ഐടി ടവറിന് അടുത്തായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്

പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന. മരിച്ചവരില്‍ പകുതിയോളം പേര്‍ പൊലീസുകാരാണ്. സംഭവസ്ഥലത്ത് ഫൊറന്‍സിക് വിഭാഗം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. സ്‌ഫോടനം നടന്ന പ്രദേശത്തു കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചതായി എസ്പി ഇമ്രാന്‍ അവാന്‍ അറിയിച്ചു.


Also Read മൃതദേഹം തിരികെയെത്തിക്കാനുള്ള വിവാദസര്‍ക്കുലറിന് ഹൈകോടതിയുടെ സ്റ്റേ


പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റ ഏതാനുംപേരുടെ നില ഗുരുതരമാണ് മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. സ്ഫോടനം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ് വസതിയുണ്ടായിരുന്നു.

ദുരന്തത്തില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ്, പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ തുടങ്ങിയവര്‍ അനുശോചിച്ചു

Advertisement