Administrator
Administrator
സമരം പരാജയം: ളാഹ ഗോപാലന്‍
Administrator
Monday 5th October 2009 12:47pm

laha_gopalanതിരുവനന്തപുരം: ചെങ്ങറ സമരം വിജയിച്ചിട്ടില്ലെന്ന് സമര നേതാവ് ളാഹ ഗോപാലന്‍. ഗത്യന്തരമില്ലാതെ ഒത്തു തീര്‍പ്പ അംഗീകരിക്കുകയാണ്. സര്‍ക്കാറിന്റെ എച്ചില്‍ സ്വീകരിക്കുന്നു. എന്റെ കയ്യില്‍ അധികാരവും ചെങ്കോലുമില്ലാത്തതിനാലണ് സമരം പരാജയപ്പെട്ടത്. എന്‍.എസ്.എസ്ഓ എസ്.എന്‍.ഡി.പിയോ ആയിരുന്നു സമരത്തിലെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി. പട്ടിക വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ മനോഭാവമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകരില്‍ നിന്ന് വധ ഭീഷണിയുണ്ട്. അതുകൊണ്ടാണ് ഒത്തു തീര്‍പ്പ് അംഗീകരിക്കുന്നതെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.

Advertisement