Categories

ചെങ്ങറ പാക്കേജ് പുനപരിശോധിക്കണം

laha_gopalan
പത്തനം തിട്ട: ചെങ്ങറ ഒത്തുതീര്‍പ്പുപാക്കേജിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്റ് ളാഹ ഗോപാലന്‍ പത്തനംതിട്ട ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി. സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ ഉള്‍പ്പെടാത്ത സമരക്കാര്‍ക്ക് ഭൂമി നല്‍കണം, ആറു സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും ഭൂമി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ പ്രധാനമായും ഉന്നയിച്ചത്. വ്യവസ്ഥകള്‍ പുനപരിശോധിക്കാത്ത പക്ഷം സമരം തുടരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോരുമെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.