എഡിറ്റര്‍
എഡിറ്റര്‍
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്: വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനി ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍
എഡിറ്റര്‍
Saturday 29th March 2014 5:01pm

padmini-2

കൊച്ചി: വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്നാണ് പത്മിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് പത്മിനി പനങ്ങാട് പോലീസിന് നേരത്തെ പരാതി നല്‍കിയിരുന്നു.

ഡ്യൂട്ടിക്കിടെ അപമാനിക്കപ്പെട്ടതിനെത്തുടര്‍ന്ന് പരാതിപ്പെട്ട വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിയെ ജോലിയില്‍ നിന്ന് നേരത്തെ പിരിച്ചു വിട്ടിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ അവരെ ജോലിയില്‍ തിരിച്ചെടുക്കുയയാണുണ്ടായത്.

Advertisement