ബോസ്റ്റണ്‍:വസ്ത്രധാരണത്തിലൂടെ വിവാദങ്ങളുടെ കൂട്ടുകാരിയായി മാറിയ പോപ് ഗായിക ലേഡി ഗാഗ ഇന്ത്യയിലെത്തുന്നു.

വസ്ത്രധാരണരീതിയാണ് അവരെ ലോകംമുഴുവന്‍ പ്രശസ്തയാക്കിയത്. കഴിഞ്ഞവര്‍ഷം ഇന്ത്യയിലേക്കുവരാനുള്ള അവസരം പല കാരണങ്ങളാല്‍ അവര്‍ക്കു നഷ്ടമാവുകയായിരുന്നു. ഇത്തവണ എന്തായാലും ഇന്ത്യ സന്ദര്‍ശിക്കാന്‍ തന്നെയാണ് ഗാഗയുടെ തീരുമാനം.

തന്റെ ആരാധകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗാഗയെന്ന് അവരുടെ മാനേജര്‍ ട്രോയ് കാര്‍ട്ടര്‍ വ്യക്തമാക്കി.

ഗാഗയുടെ ഏറ്റവും പുതിയ ആല്‍ബം ‘ബോണ്‍ ദിസ് വേ’ റിലീസ് ചെയ്ത സാഹചര്യത്തില്‍ ഈ ലോകപര്യടനം വളരെയധികം സഹായിക്കും. ഇന്ത്യക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ‘ബോണ്‍ ദിസ് വേ’യിലെ ഗാനങ്ങള്‍.