എഡിറ്റര്‍
എഡിറ്റര്‍
പുതിയ ആല്‍ബത്തിന് ശേഷം ലേഡി ഗാഗയ്ക്ക് നിരാശ
എഡിറ്റര്‍
Monday 11th November 2013 12:34pm

lady-gaga

ലണ്ടന്‍: സാധാരണ പുതിയ ആല്‍ബം പുറത്തിറങ്ങിയാല്‍ സെലിബ്രിറ്റികളെല്ലാം തന്നെ വളരെ സന്തോഷത്തിലാണുണ്ടാകുക. എന്നാല്‍ ##ലേഡിഗാഗ യുടെ കാര്യം നേരെ മറിച്ചാണ്.

തന്റെ പുതിയ ആല്‍ബം ആര്‍ട്‌പോപ്പ് പൂര്‍ത്തിയാക്കിയതിന് ലേഡി ഗാഗ കടുത്ത ഡിപ്രഷനിലായിരുന്നത്രേ. പുതിയ ആല്‍ബത്തിന് വേണ്ടി തന്റെ ഉള്ളിലുള്ള കഴിവ് മുഴുവന്‍ ലേഡി ഗാഗ നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ വല്ലാത്ത ശൂന്യതയാണ് താരത്തിന് തോന്നുന്നത്. ‘ഈ ആല്‍ബത്തിന് ശേഷം ഞാന്‍ വല്ലാത്ത വിഷാദത്തിലാണ്. കടുത്ത സങ്കടം തോന്നുന്നു. ഇനി എന്നെ കൊണ്ട് ഒന്നിനും പറ്റില്ലെന്ന തോന്നല്‍.’ 27 കാരിയായ താരം പറയുന്നു.

അതേസമയം, ബഹിരാകാശത്ത് ആദ്യമായി പെര്‍ഫോം ചെയ്യുന്ന ഗായികയാകാന്‍ തയ്യാറെടുക്കുകയാണ് ലേഡി ഗാഗ.

Advertisement