പത്തനംതിട്ട: കുളനടയ്ക്കു സമീപം വാഹനപരശോധയ്ക്കിടെ മിനിലോഖിയിടിച്ച് മരിച്ച വനിതാ കോണ്‍സ്റ്റബിള്‍ ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലൃഷ്ണന്‍ പറഞ്ഞു. ബിന്ദുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യനിര്‍വഹണത്തിനിടെ മരണമടയുന്ന പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കായി പ്രത്യേക സഹായനിധി രൂപീകരിക്കുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ എം.സി റോഡില്‍ കുളനയ്ക്കടുത്ത് വാഹന പരശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിനിടയിലേക്കു നിയംന്ത്രണം വിട്ട മിനിലോറി ഇടിച്ചുകയറിയുകയായിരുന്നു. വനിതാ കോണ്‍സ്റ്റബിള്‍ ബിന്ദു സംഭവസ്ഥലത്ത് മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന എസ്.ഐയ്ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കുണ്ട്. വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്.