എഡിറ്റര്‍
എഡിറ്റര്‍
പുറമേനിയില്‍ ദുര്‍മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു
എഡിറ്റര്‍
Wednesday 22nd February 2017 7:29am

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ ദുര്‍മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു.. ഗുരുതരമായി പൊള്ളലേറ്റ വെള്ളയില്‍ സ്വദേശിനി ഷെമീനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.. മന്ത്രവാദ പ്രവര്‍ത്തനം നടത്തിയ പുറമേരി സ്വദേശി നജ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


Also Read: കേരളീയരെ തെറ്റിദ്ധരിപ്പിക്കാന്‍ സി.പി.ഐ.എമ്മിനായി; വി.എസ് ഇപ്പോഴും ഫൈറ്റ് ചെയ്യുന്നെന്നും ജോയ് മാത്യു


പുറമേരിയില്‍ നജ്മയുടെ വീട്ടില്‍ നടന്ന മന്ത്രവാദത്തിനിടെയായിരുന്നു ഷെമീനയ്ക്ക് പൊളളലേറ്റത്. പ്രത്യേകം സജ്ജീകരിച്ച ഹോമകുണ്ഡത്തിലേക്ക് പെട്രോളൊഴിച്ചപ്പോള്‍ ആളിപ്പടര്‍ന്ന തീയ്യില്‍ നിന്ന് ഷെമീനക്ക് പരിക്കേല്‍ക്കുകയായിരുന്നു.  ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുള്ള ഷെമീന തന്റെ രണ്ടാം വിവാഹം ശരിയാവുന്നതിന് വേണ്ടിയായിരുന്നു മന്ത്രവാദിനിയെ സമീപിച്ചത്.

Advertisement