എഡിറ്റര്‍
എഡിറ്റര്‍
പാന്റുകളിലെ വിസ്മയം
എഡിറ്റര്‍
Monday 10th September 2012 3:17pm

പുരുഷന്‍മാര്‍ മാത്രം പാന്റ് ധരിച്ച് പുറത്തിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ആണിന്റെ മാത്രം കുത്തകയായ പാന്റുകള്‍ പെണ്‍കുട്ടികളുടെ ഇടയിലും സ്ഥാനം പിടിച്ചു.

പെണ്‍കുട്ടികളുടെ വസ്ത്രവൈവിധ്യങ്ങളുടെ അത്ര തന്നെ എത്തില്ലെങ്കിലും പാന്റുകളിലും മോശമല്ലാത്ത രീതിയിലുള്ള ഫാഷനുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികള്‍ ധരിക്കുന്ന പാന്റുകളില്‍ ജീന്‍സും പൈജാമയും മാത്രമായിരുന്നു ഇത്രയും കാലം ഉണ്ടായിരുന്നത്.

Ads By Google

എന്നാല്‍ ഇപ്പോള്‍ പലാസോ, ഹാരം, അഫ്ഗാന്‍ എന്നിങ്ങനെയുള്ള പാന്റുകളാണ് വിപണികളില്‍ ഇടംപിടിക്കുന്നത്. സിഗരറ്റ് പാന്റും സ്‌കിന്നി ജീന്‍സും ജഗ്ഗിന്‍സുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്.

കണ്ടാല്‍ പാവാട പോലെ തോന്നുന്നതാണ് പലാസോ പാന്റുകള്‍. പാവാടയും ബാഗ്ഗി പാന്റും ചേര്‍ന്നതാണ് പലാസോ. ഒഴുകിപ്പറക്കുന്ന തുണികളില്‍ വിവിധ നിറങ്ങളിലും ഡിസൈനിലുമുള്ള പലാസോ കാഷ്വല്‍ വെയറാണ്. അയഞ്ഞുനില്‍ക്കുന്ന തരം വേഷമാണെന്നതിനാല്‍ തന്നെ ധരിക്കാനുള്ള സുഖവും പലോസയോടുള്ള ഇഷ്ടം വര്‍ധിപ്പിക്കുന്നു.

സ്റ്റൈലും സൗന്ദര്യവും ഒപ്പം ഉപയോഗിക്കാനുള്ള സുഖവും കണക്കിലെടുത്താണ് ഹാരം പാന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ പ്രിന്റുകളും കൊതിപ്പിക്കുന്ന നിറക്കൂട്ടുകളും കൂടിയാണ് ഹാരം പാന്റുകളെ പ്രിയങ്കരമാക്കുന്നത്.

ഹാരം പാന്റില്‍ തന്നെ അഫ്ഗാന്‍ ഹാരം പാരച്യൂട്ട് ഹാരം ത്രീ ഫോര്‍ത്ത് ഹാരം എന്നിങ്ങനെ വൈവിധ്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഓഫീസ് വെയറും കാഷ്വല്‍ വെയറും ലഭ്യമാണ്. ടോപ്പുകളുടേയും ടീഷര്‍ട്ടുകളുടേയും കൂടെ ഇവ ധരിക്കാന്‍ കഴിയും.

സിഗരറ്റ് പോലെ തന്നെ മെലിഞ്ഞ് നീണ്ട് ഒറ്റവീതിയിലുള്ള പാന്റുകളാണ് സിഗരറ്റ് പാന്റുകള്‍. കണങ്കാലിന് മൂന്നിഞ്ച് മുകളിലായി വന്നുനില്‍ക്കുന്ന ഈ പാന്റുകള്‍ക്ക് സ്ലിം ഫിറ്റ് പാന്റെന്നും പെന്‍സില്‍ പാന്റെന്നും വിളിപ്പേരുണ്ട്.

Advertisement