കൊല്‍ക്കൊത്ത: ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ യാത്രക്കാര്‍ക്ക് നേരെ ആസിഡ് ആക്രമണം. പത്ത് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കൊല്‍ക്കൊത്തയിലെ സബര്‍ബന്‍ ട്രെയിനിലാണ് ആക്രമണമുണ്ടായത്. സില്‍ഡ- ബറൈപൂര്‍ ട്രെയിനില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം.

ട്രെയിനിന്റെ വലതു ഭാഗത്ത് നിന്നാണ് കമ്പാര്‍ട്ട്‌മെന്റിലേക്ക് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ സ്ത്രീകളെ ഉടന്‍ തന്നെ കൊല്‍ക്കൊത്ത നാഷണല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവമുണ്ടായ ഉടന്‍ തന്നെ കമ്പാര്‍ട്ടുമെന്റില്‍ പുക ഉയരുകയും ശരീരത്തില്‍ നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തതായി പരിക്കേറ്റ യാത്രക്കാരിയായ ഷാനവാസ് ബീഗം പറഞ്ഞു.