Categories

ലാദന്‍വധം:പൊരുള്‍തേടി ഡിസ്‌കവറി ചാനല്‍

osama bin ladenന്യൂയോര്‍ക്ക്:ലോകജനശ്രദ്ധയാകര്‍ഷിച്ച ഉസാമ ബിന്‍ ലാദന്‍വധത്തെക്കുറിച്ചുള്ള അന്വേഷണം ഡിസ്‌കവറി ചാനല്‍ സംപ്രേഷണം ചെയ്യുന്നു. നാളെ രാത്രി 9 നും 6 ന് രാത്രി 8 നും പരിപാടി സംപ്രഷണം ചെയ്യും.

അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ലാദനെ കീഴടക്കിയതിന്റെയും കൊലപ്പെടുത്തിയതിന്റെയും വിശദാംശങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തും. അബോട്ടാബാദില്‍ യു.എസ് സൈന്യംനടത്തിയ ഓപ്പറേഷന്‍ സംബന്ധിച്ച് ഇനിയും വെളിപ്പെടുത്താത്ത വസ്തുതകളാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മെയ് 2 ാം തിയ്യതിയാണ് അബോട്ടാബാദില്‍വെച്ച് അമേരിക്കന്‍ സൈന്യം ഉസാമയെ വധിക്കുന്നത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ലാദന്‍വധത്തിനു പിന്നിലുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.