Categories

Headlines

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍ക്കാറിന് വീഴ്ച്ച പറ്റി: ആഭ്യന്തര മന്ത്രി

shinde

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച് പറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.
Ads By Google

ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം അവലോകന യോഗത്തില്‍ സംസാരിക്കു കയായിരുന്നു ആഭ്യന്തര മന്ത്രി.

ഇപ്പോള്‍ തുടരുന്ന സ്ഥിതി മറികടക്കാന്‍ മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വി.കെ ദുഗ്ഗലിനെ നോഡല്‍ ഓഫീസറായി നിയമിച്ചു കഴിഞ്ഞു.

ദുരന്തഭൂമിയില്‍ 30,000 മതല്‍ 32,0000 പേര്‍ വരെ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂലമായ കാലാവസ്ഥയിലും സൈന്യം,എന്‍.ഡി.ആര്‍.എഫ്, ഐ.ടി.ബി.പി സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും 30,000 പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചുവെന്നും. രണ്ട് ദിവസത്തിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉത്തരാഖണ്ഡിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഷിന്‍ഡെ തയ്യാറായില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതുകൊണ്ട് എന്തു നേട്ടമാണുള്ളത്. എന്തെങ്കിലും കൂടുതലായി ലഭിക്കുമോ. സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഷിന്‍ഡെ പറഞ്ഞു.

ദുരന്ത സ്ഥലത്തുനിന്ന് കണ്ടെടുത്ത ഏതാനും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇവ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും. ജംഗല്‍ഛേതിയില്‍ 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചുവെന്നും ഷിന്‍ഡെ വ്യക്തമാക്കി.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട