എഡിറ്റര്‍
എഡിറ്റര്‍
ജനറേറ്റര്‍ ഇറക്കുന്നത് നോക്കി നിന്നതിന് തൊഴിലാളികള്‍ ചോദിച്ച കൂലി 4,000 രൂപ
എഡിറ്റര്‍
Thursday 9th February 2017 2:07pm

nokku-kooli

 

കാഞ്ഞങ്ങാട്: ക്രെയിന്‍ ഉപയോഗിച്ച് ജനറേറ്റര്‍ ഇറക്കന്നുത് നോക്കിനിന്നതിന് ചുമട്ട് തൊഴിലാളികള്‍ ആവശ്യപ്പെട്ടത് 4000 രൂപ. കാസര്‍കോട് കാഞ്ഞങ്ങാട്ട് ഇന്നലെയായിരുന്നു കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഓഫീസില്‍ സ്ഥാപിക്കാനായി എത്തിച്ച ജനറേറ്റര്‍ ക്രെയിന്‍ ഉപയോഗിച്ചിറക്കിയതിന് തൊഴിലാളികള്‍ 4000 രൂപ നോക്കു കൂലി ആവശ്യപ്പെട്ടത്.


Also read സുധാകരന്റെ കത്ത് ഫലം കണ്ടു പാലം നിര്‍മ്മിക്കകാന്‍ കേന്ദ്ര സേനയിറങ്ങും 


രണ്ട് ടണ്‍ ഭാരമുള്ള ജനറേറ്റര്‍ ഇറക്കാനുണ്ടെന്നും ക്രെയിന്‍ ഉപയോഗിക്കേണ്ടി വരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചപ്പോള്‍ ക്രെയിന്‍ തങ്ങള്‍ എത്തിക്കാമെന്നും 26,000രൂപ തരണമെന്നുമായിരുന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക നല്‍കാനാകില്ലെന്ന് അറിയിച്ച അധികൃതര്‍ തന്നെ ക്രെയിന്‍ ഏര്‍പ്പാടാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 4000 രൂപ നോക്കുകൂലിയും ആവശ്യപ്പെട്ട് തൊഴിലാളികള്‍ എത്തിയത്.

കമ്പനി പ്രതിനിധികള്‍ എത്തിച്ച ക്രെയിന്‍ വാടക 3,500 രൂപ മാത്രായിരുന്നു. കൊച്ചി വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരോടാണ് ചുമട്ട് തൊഴിലാളികള്‍ നോക്കു കൂലി ആവശ്യപ്പെട്ടത്. ഇതിനെതിരെ പരാതിയുമായി ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡിലെത്തിയ പരാതിക്കാരോട് അനുരഞ്ജനമെന്നോണം ബോര്‍ഡ് തന്നെയാണ് 4,000 രൂപ ആവശ്യപ്പെട്ടതെന്നും ആക്ഷേപമുണ്ട്. ആറു തൊഴിലാളികള്‍ക്കായി 4,000 രൂപ നല്‍കുന്നു എന്ന് ക്ഷേമ ബോര്‍ഡ് രസീത് എഴുതി നല്‍കിയെന്നും പരാതിക്കാര്‍ പറയുന്നു.

Advertisement