കോഴിക്കോട്: ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ (ഐ.ഒ.സി) കരാറുകാരനും കരാര്‍ തൊഴിലാളികളും തമ്മില്‍ വേതന വര്‍ദ്ധന പ്രശ്‌നം കാരണം മലബാറില്‍ പാചക ക്ഷാമം രൂക്ഷമായി. ഇതോടെ ചേളാരി ഐ.ഒ.സി എല്‍.പി.ജിയിലെ ബോട്ട്‌ലിംഗ് പ്ലാന്റ് പൂര്‍ണ്ണമായി സ്തംഭിച്ചു.

Ads By Google

Subscribe Us:

മൂന്ന് വര്‍ഷം മുമ്പുള്ള കരാര്‍ പുതുക്കിനല്‍കാമെന്ന വ്യവസ്ഥ കരാറുകാരന്‍ പാലിക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. കൂടാതെ ആദ്യം ലഭിച്ചുകൊണ്ടിരിക്കുന്ന വേതനത്തിലും കുറവ് വന്നതോടെ  തൊഴിലാളികള്‍ സമരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു..

കഴിഞ്ഞ ആഴ്ച എറണാകുളത്ത് നടന്ന അസിസ്റ്റന്റ് ലേബര്‍കമ്മീഷണര്‍ മുമ്പാകെ ഉണ്ടാക്കിയ കരാര്‍ ഇയാള്‍ പാലിച്ചില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കിട്ടുന്ന വേതനതതിന്റെ 25 ശതമാനം വര്‍ദ്ധനവ് നല്‍കാമെന്ന് തീരുമാനിച്ചെങ്കിലും അതും ഇത് വരെ നടപ്പാക്കിയില്ല.

ഐ.ഒ.സി പ്രശ്‌നം  തീര്‍ക്കാന്‍ ആര്‍.ഡി.ഒ ഇടപ്പെട്ട് യോഗം വിളിച്ചെങ്കിലും തൊഴിലാളികള്‍ സഹകരിച്ചില്ല. മലബാറിലെ പാചകവാതക ക്ഷാമം രൂക്ഷമായതോടെ കൊച്ചി പ്ലാന്റില്‍ നിന്നും പാചകവാതകങ്ങള്‍ എത്തിക്കാനുള്ള തീരുമാനത്തിലാണ് ഐ.ഒ.സി അധികൃതര്‍.

തൊഴിലാളികളുടെ നിസ്സഹകരണ സമരം മൂലം പ്ലാന്റ് നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി എല്‍.പി.ജി ചീഫ് മാനേജര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഇത് സര്‍ക്കാറിന്റെ പരിഗണനയിലിരിക്കുകയാണ്.