എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ തായിബ സര്‍വകലാശാലയില്‍ തൊഴിലാളി സമരം
എഡിറ്റര്‍
Tuesday 9th June 2015 3:43pm

taibah1

മദീന: വേതനം മുടങ്ങിയത് കാരണം തായിബ സര്‍വകലാശാലയിലെ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍. മൂന്ന് മാസത്തിലധികമായി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിരിക്കുന്നതെന്ന് അല്‍ മദീന പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതേ കുറിച്ച് കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് പരാതി നല്‍കിയെന്നും തൊഴിലാളികള്‍ അറിയിച്ചു.

അതേ സമയം പരാതി സ്വീകരിക്കുകയല്ലാതെ അധികൃതര്‍ നടപടികളെടുത്തില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി വന്‍ തുക കമ്പനി സര്‍വകലാശാലയില്‍ നിന്നും കൈപറ്റുന്നുണ്ടെന്നും യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയും കമ്പനി നേരിടുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

അക്കാദമിക വര്‍ഷം കഴിയാറായിട്ടും പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരം മുന്നോട്ട് കൊണ്ട് പോകുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. കുറഞ്ഞ വേതനത്തിലാണ് പല തൊഴിലാളികളും ഇവിടെ ജോലിയെടുക്കുന്നത്.

മദീനയിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.

Advertisement