എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളുള്ള കടകളില്‍ 100 ശതമാനം വനിതാവത്ക്കരണം നടപ്പിലാക്കണമെന്ന് തൊഴില്‍ മന്ത്രാലയം
എഡിറ്റര്‍
Monday 28th March 2016 3:23pm

labour

ജിദ്ദ: സ്ത്രീകള്‍ക്കായുള്ള കടകളിള്‍ 100 ശതമാനവും വനിതാവത്ക്കരണം നടത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ഗ്രാമീണ മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ കൂടെ സഹകരണത്തോടെ ഈ തീരുമാനം നടപ്പിലാക്കുമെന്നും തൊഴില്‍മന്ത്രാലയം വ്യക്തമാക്കുന്നു.

വനിതാ റീട്ടെയില്‍ മേഖലയില്‍ വനിതാവത്ക്കരണം നടപ്പിലാക്കുകയെന്ന പദ്ധതിയോടെയാണ് ഇത്തരമൊരു നിര്‍ദേശം മന്ത്രാലയം മുന്നോട്ടുവെച്ചത്. ഈവര്‍ഷം ഒക്ടോബറോടെ ഇത്തരമൊരു തീരുമാനം രാജ്യത്ത് നടപ്പിലാക്കുമെന്നാണ് അറിയുന്നത്.

കടകളില്‍ വനിതാവത്ക്കരണം നടപ്പിലാക്കുന്നതിനായി പല ഘട്ടകളും ഉണ്ടെന്നും കഴിവതും വേഗം അത് നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്മാക്കുന്നു.

സ്്ത്രീകള്‍ക്കായുള്ള വസ്ത്രങ്ങളും ഷൂസുകളും പെര്‍ഫ്യൂമുകളും ബാഗുകളും പേഴ്‌സുകളും ടൈറ്റ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളും വില്‍ക്കുന്ന കടകളില്‍ സ്ത്രീകള്‍ തന്നെ നില്‍ക്കുന്നത് അത് കൂടുതല്‍ നന്നാകുമെന്നും സാധനങ്ങള്‍ വാങ്ങാനായി എത്തുന്ന സ്ത്രീകള്‍ക്കും കൂടുതല്‍ സ്ൗകര്യവും അത് തന്നെയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Advertisement