എഡിറ്റര്‍
എഡിറ്റര്‍
ഉച്ചസമയത്തെ ജോലിക്ക് നിയന്ത്രണം വേണമെന്ന് ലേബര്‍ കമ്മീഷണര്‍; തീരുമാനം കടുത്ത ചൂട് കാരണം
എഡിറ്റര്‍
Monday 20th March 2017 8:45am

തിരുവനന്തപുരം: കടുത്ത ചൂടില്‍ സൂര്യാതപം ഒഴിവാക്കാന്‍ ഉച്ചസമയത്തെ ജോലിക്ക് നിയന്ത്രണംവേണമെന്ന നിര്‍ദ്ദേശവുമായി ലേബര്‍ കമ്മീഷണര്‍. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്നാണ് കമ്മീഷണറുടെ നിര്‍ദ്ദേശം.

തൊഴിലിടങ്ങളില്‍ ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്‍ശനമായി പരിശോധിക്കും. എട്ട് മണിക്കൂര്‍ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ എന്ന രീതിയില്‍ പുനക്രമീകരിക്കണം.


Also Read: കുണ്ടറയിലെ 36-കാരന്റെ ആത്മഹത്യ കൊലപാതകമെന്ന് തെളിഞ്ഞു; വീഴ്ച വരുത്തിയത് ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍


ഇതോടെ ജോലിസമയം രണ്ട് ഘട്ടങ്ങളാകും. രാവിലെ ഏഴ് മുതല്‍ 12 വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെയാണ്. 1958-ലെ കേരള മിനിമം വേജസ് ആക്ട് 24(3) പ്രകാരമാണ് നിര്‍ദ്ദേശം.

ഏപ്രില്‍ 30 വരെയാണ് പുതിയ ക്രമീകരണം. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Advertisement