മാഡ്രിഡ്:  റയല്‍ മാഡ്രിഡ് ടീമിലെ സെന്‍ട്രല്‍ ഡിഫന്ററായ സെര്‍ജിയോ റാമോസിനുണ്ടായ അനുഭവം ടീമിലെ മറ്റാര്‍ക്കും ഉണ്ടായിട്ടുണ്ടാവില്ല. കോച്ച് മൊറീഞ്ഞോയുടെ വഴക്ക് കേട്ട് തളര്‍ന്നിരിക്കുമ്പോഴാവും സെര്‍ജിയോയെ വാനോളം പുകഴ്ത്തി കോച്ച് വീണ്ടും എത്തുന്നത്. കുഴപ്പം ആര്‍ക്കാണ്, തനിക്കോ അതോ കോച്ചിനോ എന്നാണ് സെര്‍ജിയോ ഇപ്പോള്‍ ആലോചിക്കുന്നത്.

Ads By Google

Subscribe Us:

കളിയില്‍ കുരുത്തക്കേട് കാണിക്കരുതെന്ന് പറഞ്ഞാണ് കോച്ച് സെര്‍ജിയോയെ ശാസിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിലിലെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ നിന്ന് സര്‍ജിയോയെ പുറത്ത് നിര്‍ത്തിയിരുന്നു.

ഇതേ കോച്ച് തന്നെയാണ് ഇപ്പോള്‍ സര്‍ജിയോയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ റയലിന്റെ വിജയത്തില്‍ സര്‍ജിയോ വഹിച്ച പങ്കായിരിക്കാം കോച്ചിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. സര്‍ജിയോ യഥാര്‍ത്ഥ രൂപത്തിലാണെങ്കില്‍ മത്സരത്തില്‍ ഏറ്റവും മികച്ചവന്‍ മറ്റാരുമല്ല എന്നാണ് കോച്ച് പറയുന്നത്.