എഡിറ്റര്‍
എഡിറ്റര്‍
സ്പാനിഷ് ലാലിഗ: മെസ്സിയുടെ മുന്നൂറാം ഗോളില്‍ ബാഴ്‌സയ്ക്ക് വിജയം
എഡിറ്റര്‍
Sunday 17th February 2013 12:14pm

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ലയണല്‍  മെസ്സിയുടെ മുന്നൂറാം ഗോളും പിറന്നു. ബാഴ്‌സലോണയ്ക്കു വേണ്ടി മൈതാനത്തിറങ്ങിയ മെസ്സിയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകളാണ് ഗ്രാനഡയുടെ വല കുലുക്കിയത്.

Ads By Google

അമ്പതാം മിനുട്ടിലാണ് തന്റെ മുന്നൂറാം ഗോള്‍ മെസ്സിയുടെ ബൂട്ടില്‍ നിന്നും ഗ്രാനഡയുടെ വലയിലേക്ക് പറന്നത്. മെതാനത്തെ തന്റെ ഗോളുകളുടെ എണ്ണം മുന്നൂറു തികഞ്ഞ സന്തോഷത്തിലാണ് താരം.

ഇതോടെ സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ ആധിപത്യം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. ഇരുപത്തിയാറാം മിനുട്ടില്‍ ജൂഡ് ഇഗലോയിലൂടെ ഗ്രാനഡയാണ് ആദ്യം മുന്നിലെത്തിയത്.

ആദ്യ പകുതിയില്‍ ഗ്രാനഡ ഒരു ഗോളിനു മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ മെസ്സി ടീമിനു വേണ്ടി തിരിച്ചടിക്കുകയായിരുന്നു.

മെസ്സിയുടെ രണ്ടുഗോളുകളാണ് ഗ്രാനഡയുടെ വലകുലുക്കിയത്. മത്സരമാരംഭിച്ച് അമ്പതാം മിനുട്ടിലും, എഴുപത്തിയഞ്ചാം മിനുട്ടിലുമാണ് ഇദ്ദേഹം ഗോളടിച്ചത്. ലാലിഗയിലെ ഈ വിജയത്തോടെ രണ്ടാം റാങ്കുകാരായ അത്‌ലറ്റികോ മാഡിഡ്രിനേക്കാള്‍ 15 പോയിന്റ് മുന്നിലെത്തിയിരിക്കുകയാണ് ബാഴ്‌സലോണ.

Advertisement