കേരളവും പശ്ചിമബംഗാളും നിര്‍ണായകമായ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ഇടതുമുന്നണിയാണ് ഇരുസംസ്ഥാനങ്ങളിലും ഭരിക്കുന്നത്. കേരളത്തിനേക്കാളുപരി ബംഗാളിലേക്കാണ് എല്ലാ കണ്ണുകളും. വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്ന അധികാരം നിലനിര്‍ത്തുമോ അതോ മമതാ ബാനര്‍ജിയെന്ന കൊടുങ്കാറ്റില്‍ത്തട്ടി ആടിയുലയുമോ എന്നതാണ് രാഷ്ട്രീനിരീക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

പശ്ചിമബംഗാളില്‍ പാര്‍ട്ടി ജയിച്ചാലും തോറ്റാലും അത് ചരിത്രമായിരിക്കും. മമതാ ബാനര്‍ജിയുടെ കീഴില്‍ തൃണമൂല്‍ വന്‍മുന്നേറ്റത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ഭരണവിരുദ്ധവികാരം മുതലെടുക്കാനാണ് മമതയുടെ ശ്രമം. കേരളത്തിലും ഇതാണ് സ്ഥിതി. ശക്തമായ അടിയൊഴുക്കുണ്ടാകുമോ അതോ അഞ്ചുവര്‍ഷത്തെ വികസനഭരണത്തിന് വോട്ടുവീഴുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു. പാര്‍ട്ടിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദമാക്കുന്നു. കാരാട്ട് റെഡിഫ്.കോമിന് അനുവദിച്ച അഭിമുഖത്തില്‍ നിന്നും. അടുത്ത പേജില്‍ തുടരുന്നു