എഡിറ്റര്‍
എഡിറ്റര്‍
എല്‍.പി.ജി. ട്രക്ക്, ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു
എഡിറ്റര്‍
Tuesday 11th March 2014 6:15am

gas-tanker

തിരുവനന്തപുരം: എല്‍.പി.ജി. ട്രക്ക്, ടാങ്കര്‍ ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സമരം ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചു.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അനൂപ് ജേക്കബും സമരസമിതിയുമായി നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

രാവിലെ എട്ടിനും 11നും ഇടക്കും വൈകുന്നേരം നാലിനും ആറിനും ഇടക്കും പെട്രോളിയം എല്‍.പി.ജി വാഹന ടാങ്കറുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം ബുള്ളറ്റ് ടാങ്കറുകള്‍ക്ക് മാത്രമായി ചുരുക്കി.

പെട്രോളിയം ഉല്‍പ്പന്നങ്ങളായ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, പാചകവാതകം, രാസപദാര്‍ഥങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവ കൊണ്ടുപോകുന്നവയ്ക്കുള്ള വാഹനങ്ങള്‍ക്കുള്ള സമയപരിധി അതത് സ്ഥലങ്ങളിലെ കളക്ടര്‍മാര്‍, പോലീസ് സൂപ്രണ്ട്, ഓയില്‍ കമ്പനി പ്രതിനിധികള്‍, ടാങ്കര്‍ലോറി, എല്‍. പി. ജി. ട്രക്ക് ഉടമകള്‍ എന്നിവര്‍ ചര്‍ച്ച നടത്തി തീരുമാനിക്കും.

സംസ്ഥാനത്തിനകത്ത് സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് രണ്ടു െ്രെഡവര്‍മാരും ഒരു ഹെല്‍പ്പറും വേണമെന്നത് ഒക്ടോബര്‍ 30 വരെ ഒഴിവാക്കും.

രണ്ട് െ്രെഡവര്‍മാര്‍ വേണമെന്ന ആവശ്യവും സമയക്രമത്തിലും സര്‍ക്കാര്‍ ഇളവ് അനുവദിച്ചതിനാലാണ് സമരം താല്‍കാലികമായി പിന്‍വലിക്കുന്നതെന്ന് സംഘടന ഭാരവാഹികളായ എസ്. മുരളീധരന്‍, മൈതാനം വിജയന്‍, ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.

ലൈസന്‍സ് പുതുക്കുമ്പോള്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവും പിന്‍വലിച്ചു.

ടാങ്കര്‍ലോറികള്‍ക്ക് രണ്ട് ഡ്രൈവറും ഒരു ഹെല്‍പ്പറും വേണമെന്നുള്ള ഉത്തരവില്‍ പ്രതിഷേധിച്ചും സര്‍വീസ് നടത്തുന്നതിന് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയായിരുന്നു സമരം.

Advertisement