എഡിറ്റര്‍
എഡിറ്റര്‍
എല്‍.പി.ജി സിലിണ്ടര്‍ പരിമിതപ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ സാധ്യത
എഡിറ്റര്‍
Tuesday 6th November 2012 1:56pm

ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എല്‍.പി.ജി വില വര്‍ധിപ്പിച്ച് കൊണ്ട് വര്‍ഷം ആറ് സിലിണ്ടര്‍ എന്ന പരിധി ഒഴിവാക്കാനാണ് നിര്‍ദേശം.

എണ്ണക്കമ്പനികളുടെ വരുമാന നഷ്ടം നികത്താനാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയത്. അതില്‍ കൂടുതല്‍ വേണ്ടവര്‍ മാര്‍ക്കറ്റ് വില നല്‍കണം. ഇതിലൂടെ എണ്ണക്കമ്പനികള്‍ക്ക് 12,000 കോടി രൂപ അധികം ലഭിക്കും.

Ads By Google

എന്നാല്‍ സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയത് വലിയതോതില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം സൃഷ്ടിച്ചതിനാല്‍ വലിയ വരുമാന നഷ്ടമുണ്ടാക്കാതെ സിലിണ്ടറുകളുടെ പരിധി ഒഴിവാക്കാനാണ് ഇപ്പോഴത്തെ ആലോചന.

പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി ഇക്കാര്യം പെട്രോളിയം സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യും. 50 രൂപ വച്ചു രണ്ടു തവണയായി വില കൂട്ടിയാല്‍ അധികം ജനരോഷവും ഉണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം കണക്കുകൂട്ടുന്നു.

വലിയ വിലയ്ക്ക് പൊതുവിപണിയില്‍ നിന്ന് സിലിണ്ടര്‍ വാങ്ങേണ്ടി വരുന്ന ഈ സമയത്താണ് തിരഞ്ഞെടുപ്പു നടക്കുന്നതെങ്കില്‍ യു.പി.എയ്ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

അതുകൊണ്ടാണ് പുതിയ നിര്‍ദേശത്തിന്മേല്‍ പെട്രോളിയം മന്ത്രിയും സെക്രട്ടറിയും അടിയന്തര ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.

Advertisement