എഡിറ്റര്‍
എഡിറ്റര്‍
ക്ലിഫ് ഹൗസ് ഉപരോധത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്‍മാറണം: മനുഷ്യാവകാശ കമ്മീഷന്‍
എഡിറ്റര്‍
Thursday 7th November 2013 6:32pm

clif

തിരുവനന്തപുരം: ക്ലിഫ്ഹൗസ് ഉപരോധത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്‍മാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഉപരോധം മുഖ്യമന്ത്രിക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതിനാലാണ് പിന്‍വലിക്കാന്‍ പറയുന്നത്.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഡിസംബര്‍ 9 ന്  ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുന്നത്.

സോളാര്‍ വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി രാജി വെക്കാത്ത സാഹചര്യത്തിലാണ് എല്‍.ഡി.എഫ് ക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കിടെ ഉപരോധം നടത്തുന്നത് ഇടതുമുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഉപരോധം ഡിസംബര്‍ 9 മുതല്‍ ആരംഭിക്കാന്‍ ഇടത്മുന്നണി തീരുമാനിച്ചത്.

ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അവസാനിച്ച ശേഷം നടത്താനിരിക്കുന്ന ക്ലിഫ് ഹൗസ് ഉപരോധത്തെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement