എഡിറ്റര്‍
എഡിറ്റര്‍
ആറന്‍മുളയില്‍ വി.എസ് സര്‍ക്കാരിന് തെറ്റുപറ്റി: എം.എ ബേബി
എഡിറ്റര്‍
Tuesday 7th January 2014 1:30pm

m.a-beby

തിരുവനന്തപുരം: ആറന്‍മുളയില്‍ വി.എസ് സര്‍ക്കാരിന് തെറ്റു പറ്റിയെന്ന് സി.പി.ഐ.എം ബോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

ഒരു തെറ്റ് പറ്റിയെന്ന് കരുതി ജീവിതകാലം മുഴുവന്‍ അത് തുടരേണ്ട കാര്യമില്ല.  തെറ്റ് ഏറ്റുപറയുന്നുവെന്നും ഇത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടയിലായിരുന്നു ബേബിയുടെ പരാമര്‍ശം.

നിയമസഭയിലെ ഭൂരിപക്ഷം എം.എല്‍.എമാരും എതിര്‍ക്കുന്ന പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബേബി കുറ്റപ്പെടുത്തി.

ആറന്മുള പദ്ധതി നടപ്പിലാക്കുന്നത് കേരള ജനത പൊറുക്കില്ല. പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരി എടുത്തതും തെറ്റായിപ്പോയെന്ന് ബേബി പറഞ്ഞു.

ഒരു എം.എല്‍.എ നിവേദനം കൊണ്ടുവന്നപ്പോള്‍ അതിനെ അനുകൂലിച്ചതാണ് തെറ്റായിപ്പോയതെന്നും എം.എ ബേബി പറഞ്ഞു. നിയമസഭയിലാണ് എം.എ ബേബിയുടെ പരാമര്‍ശം.

അതേസമയം നിര്‍ദിഷ്ട ആറന്മുള വിമാനത്താവള ഭൂമി പോക്കുവരവ് ചെയ്തുനല്‍കിയത് തഹസില്‍ദാറുടെ റിപ്പോര്‍ട്ട് മറികടന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

2011 മാര്‍ച്ച് നാലിന് കോഴഞ്ചേരി അഡീഷനല്‍ തഹസില്‍ദാര്‍ പത്തനംതിട്ട കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കെ.ജി.എസ് ഗ്രൂപ്പ് വാങ്ങിക്കൂട്ടിയ ഭൂമിയിലെ ക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞിരുന്നു. ഇത് പൂഴ്ത്തിവെച്ചാണ് ഭൂമി പോക്കുവരവ് ചെയ്തുനല്‍കിയത്.

Advertisement