എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം ഇടതുമുന്നണി ചര്‍ച്ച ചെയ്യും: പന്ന്യന്‍
എഡിറ്റര്‍
Saturday 16th June 2012 3:43pm

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. നെയ്യാറ്റിന്‍കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം നിസ്സാരമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുമുന്നണിയ്ക്ക് എളുപ്പത്തില്‍ വിജയം നേടാവുന്ന സ്ഥലമായിരുന്നു നെയ്യാറ്റിന്‍കര. കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയാണ് അവിടെ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ പല പ്രശ്‌നങ്ങളും ജനങ്ങളെ സ്വാധീനിച്ചു.

ജനകീയ പ്രശ്‌നങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇടപെട്ടാല്‍ അതിനെ തള്ളിപ്പറയാന്‍ ആവില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് കരുതുന്നില്ല.

സഹോദരപാര്‍ട്ടിയെന്ന നിലയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി.പി.ഐ സി.പി.എമ്മുമായി ആശയവിനിമയം നടത്തുന്നുണ്ട്. കേന്ദ്രകമ്മിറ്റി ഇതിനു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊലപാതക രാഷ്ട്രീയം ഏത് പാര്‍ട്ടി നടത്തിയാലും അംഗീകരിക്കാനാവില്ല. വി.എസ് ടി.പിയുടെ വീട് സന്ദര്‍ശിച്ചത് തെറ്റാണെന്ന് പറായാന്‍ ആര്‍ക്കും കഴിയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement