Categories

കേന്ദ്രം നല്‍കിയ അരി മറിച്ച് വിറ്റുവെന്ന് കെ.വി.തോമസ്

ന്യൂഡല്‍ഹി: പൊതുവിതരണത്തിനായി അനുവദിച്ച അരിയും ഗോതമ്പും കേരളം സ്വകാര്യ മില്ലുകള്‍ക്കു മറിച്ചു വിറ്റുവെന്ന് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി.തോമസ്. ഇതിനാലാണ് കേരളത്തിനുള്ള വിതരണം കേന്ദ്രം നിര്‍ത്തിവെച്ചതെന്നും കെ.വി.തോമസ് അവകാശപ്പെട്ടു.

റേഷന്‍ കടകള്‍ വഴി എ പി എല്‍ വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച അരിയും ഗോതമ്പും കേരളം പൂര്‍ണമായി ഏറ്റെടുത്തിട്ടില്ലെന്നും കെ.വി.തോമസ് ആരോപിച്ചു. കേന്ദ്ര വിഹിതം മുഴുവന്‍ ഏറ്റെടുക്കാനാവില്ലെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.