ന്യൂദല്‍ഹി: ഓണം പ്രമാണിച്ചു കേരളത്തിനു കൂടുതല്‍ അരി അനുവദിച്ചതായി കേന്ദ്രമന്ത്രി കെ.വി.തോമസ്. 11 രൂപ 65 പൈസക്ക് 54,000 ടണ്‍ അരിയും എട്ടു രൂപ 45 പൈസക്ക് 27,000 ടണ്‍ ഗോതമ്പും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അരിക്ക് 47.73 കോടി രൂപയും ഗോതമ്പിന് 19.86 കോടി രൂപയും കേന്ദ്രം സബ്‌സിഡി നല്‍കുമെന്നും മന്ത്രി അറിയിച്ചു.