Categories

‘ഐസക്കിനെയോ ദിവാകരനെയോ വ്യക്തിപര­മായി വിമര്‍ശിച്ചിട്ടില്ല’

തിരുവനന്തപു­രം: സംസ്ഥാന മന്ത്രിമാരായ സി. ദിവാകരനെയോ തോ­മസ് ഐസക്കിനെയോ വ്യക്തിപരമാ­യി വിമര്‍ശിച്ചി­ട്ടി­ല്ലെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസ്. ധനമന്ത്രി തോമസ് ഐസക്കുമായുള്ള തര്‍ക്കത്തില്‍ കേന്ദ്രമ­ന്ത്രി കെ വി തോമസ് തന്നെ ബലിയാ­ടാ­ക്കി ര­ക്ഷ­പ്പെ­ടാന്‍ ശ്രമിക്കുന്നുവെന്ന ഭക്ഷ്യ മന്ത്രി സി ദിവാകരന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം അനുവദി­ച്ച ബി പി എല്‍ അരിയും ഗോതമ്പും എടുക്കാതെ കേന്ദ്രത്തിനെ കൊഞ്ഞനം കുത്തുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് കെ വി തോമ­സ് കു­റ്റ­പ്പെ­ടു­ത്തി. സംസ്ഥാ­ന സര്‍­ക്കാ­രി­നെ­തി­രാ­യി പ്ര­ചാര­ണം ന­ട­ത്തു­ക­യാ­ണ് കെ വി തോമ­സ്സ് എന്ന ദിവാകരന്റെ ആരോപണത്തോ­ടു അ­ദ്ദേ­ഹം ഇ­ങ്ങി­നെ പ്ര­തി­ക­രിച്ചു. കേന്ദ്രവിരുദ്ധ ആരോപണങ്ങളുടെ നിജസ്ഥി­തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ളതിനാലാണ് പ്രതിക­രി­ക്കു­ന്നത്. കേരളത്തില്‍ നടക്കുന്ന കേന്ദ്രവിരുദ്ധ സമരങ്ങളുടെ രീതി ജനാധിപത്യ വിരുദ്ധമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നും കെ.വി. തോമസ് ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.