Administrator
Administrator
പരാജയം: തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു
Administrator
Saturday 14th May 2011 3:49pm

kv-thankabeluചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് കെ.വി തങ്കബാലു രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജിക്കത്ത് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു.

തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതോടെ തന്നെ തങ്കബാലുവിന് രാജിസമ്മര്‍ദ്ദമുണ്ടായിരുന്നു. ഇഷ്ടക്കാര്‍ക്ക് സീറ്റുകള്‍ നല്‍കിയതിനാല്‍ തങ്കബേലുവിനെ തല്‍സ്ഥാനത്ത് മാറ്റണമെന്ന് നേരത്തെ തന്നെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement