Administrator
Administrator
കെ വി കാമത്ത് എന്‍ ആര്‍ മൂര്‍ത്തിയുടെ പിന്‍ഗാമിയാകും
Administrator
Tuesday 17th August 2010 11:15am

ബാംഗ്ലൂര്‍: ഐ സി ഐ സി ഐ യെ ലാഭത്തിലേക്ക് ഉയര്‍ത്തിയ കെ വി കാമത്ത് ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയാകാന്‍ സാധ്യത. കാമത്തിന്റെ പേര് ഇന്‍ഫോസിസ് ബോര്‍ഡ് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന ഐ സി ഐ സി ഐയെ ലാഭത്തിലേക്ക് നയിച്ചത് കാമത്തായിരുന്നു. തുടര്‍ന്ന് മേയില്‍ ചന്ദാ കൊച്ചാറിന് കമ്പനി സി ഇ ഒ സ്ഥാനം കൈമാറുകയായിരുന്നു. ഈമാസം അവസാനത്തോടെ മൂര്‍ത്തി സ്ഥാനമൊഴിയും.

Advertisement