Categories

കെ.വി അബ്ദുല്‍ഖാദറിന്റെ പത്രിക സ്വീകരിച്ചു

kv-abdul-khadarതൃശൂര്‍: ഗുരുവായൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി അബ്ദുല്‍ഖാദറിന്റെ നാമ നിര്‍ദേശ പത്രിക സ്വീകരിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്നനിലയില്‍ സര്‍ക്കാറില്‍നിന്ന് ഓണറേറിയം കൈപ്പറ്റുന്ന കെ.വി.അബ്ദുല്‍ഖാദറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്നായിരുന്നു ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഷ്‌റഫ് കോക്കൂരിന്റെ പരാതി. എന്നാല്‍ 21ന് നല്‍കിയ രാജികത്ത് അംഗീകരിച്ച് വഖഫ് ബോര്‍ഡ് നല്‍കിയ കത്ത് അബ്ദുല്‍ഖാദര്‍ റിട്ടേണിങ് ഓഫിസര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

സര്‍ക്കാര്‍ പദവിയിലിരിക്കെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അബ്ദുല്‍ഖാദറിന്റെ പത്രിക സ്വീകരിച്ചതായി റിട്ടേണിങ് ഓഫീസര്‍ വി ഉണ്ണികൃഷ്ണന്‍ അറിയിക്കുകയായിരുന്നു.

കുന്ദമംഗലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ടി.എ റഹീമിന്റെയും  കാതമംഗലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സ്‌കറിയാ തോമസിന്റെയും പത്രികക്കെതിരെയും യു.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.