കവി കുഴൂര്‍ വിത്സണ്‍ ചൊല്ലിയ പത്ത് കവിതകളുടെ സി.ഡി സുവര്‍ണ്ണഭൂമിയുടെ പ്രകാശനം റാസല്‍ഖൈമയില്‍ നടന്നു.

ഇന്ത്യന്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന ചന്‍ടങ്ങില്‍ പൊതുപ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി ആറുവയസ്സുകാരി അഖിയക്ക് നല്‍കിക്കൊണ്ടണു സുവര്‍ണ്ണ ഭൂമി പ്രകാശനം ചെയ്തത്.

ചടങ്ങിനു രഘുനന്ദനന്‍ മാഷ് നേത്യത്വം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ സതികുമാര്‍, ശശികുമാര്‍ രത്‌നഗിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .

തുടര്‍ന്ന് സ്‌കൂളിലെ കുട്ടികളും കവി കുഴൂര്‍ വിത്സണ്‍ കവിതകള്‍ ചൊല്ലി.

സുവര്‍ണ്ണഭൂമിയുടെ അവതരണവും കാവ്യചര്‍ച്ചകളും തുടര്‍ ദിവസങ്ങളില്‍ മറ്റ് ഗള്‍ഫ് എമിറേറ്റുകളില്‍ അരങ്ങേറും