കൊച്ചി: പ്രശസ്ത പഞ്ചവാദ്യ കലാകാരന്‍ കുഴൂര്‍ നാരായണമാരാര്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി എട്ടുമണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.

കൈ കൊണ്ട് തിമിലപ്പുറത്തും കോലു കൊണ്ട് ചെണ്ടപ്പുറത്തും നാദവിസ്മയം തീര്‍ത്ത കുഴൂരിനെ പഞ്ചവാദ്യലോകത്തെ കുലപതി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നാലു പതിറ്റാണ്ടോളമായി കേരളത്തില്‍ തന്റെ മാന്ത്രികവിരലുകളാല്‍ നാദവിസ്മയം തീര്‍ത്ത് ആ അനശ്വരകലാകാരനെ 2010 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.