എഡിറ്റര്‍
എഡിറ്റര്‍
ആര്‍ എസ് സി കുവൈത്ത് ജാഗ്രതാ സംഗമം: ബല്‍റാം കുമാര്‍ ഉപാധ്യായ ഉദ്ഘാടനം ചെയ്യും
എഡിറ്റര്‍
Thursday 27th September 2012 3:56pm

കുവൈത്ത്: ‘പ്രലോഭനങ്ങളെ അതിജയിക്കണം’ എന്ന ശീര്‍ഷകത്തില്‍ സെപ്തംബര്‍ ഇരുപത്തി എട്ട് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കുന്നു.

Ads By Google

ആര്‍.എസ്.സി കുവൈത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന ജാഗ്രതാ സംഗമം ഐ.സി.എഫ് കുവൈത്ത് പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ആന്‍ഡ് ചീഫ് വെല്‍ഫേര്‍ ഓഫീസര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഉദ്ഘാടനം ചെയ്യും.

ആര്‍.എസ്.സി ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ അബ്ദുല്ല വടകര, നാഷണല്‍ കമ്മറ്റി അംഗം മുഹമ്മദലി സഖാഫി പട്ടാമ്പി എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 97331541, 99636057 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisement