ഷാര്‍ജ: ഷാര്‍ജയിലെ കുവൈറ്റ് ടവറില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ തീപ്പിടുത്തതിന് കാരണമായത് അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റി. ഷാര്‍ജ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി ഇത് കണ്ടെത്തിയത്. ഷര്‍ജ പോലീസ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ വിഭാഗവും ഫോറെന്‍സിക് വിഭാഗവും കെട്ടിടത്തില്‍ നടത്തിയ വിദഗ്ദ പരിശോധനയെ തുടര്‍ന്നാണു വിവരങ്ങള്‍ ലഭ്യമായത്.

കെട്ടിടത്തിലെ 405 ആം നമ്പര്‍ ഫ്‌ളാട്ടിന്റെ ബാല്‍കണിയില്‍ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയില്‍ നിന്ന് ഫൈബര്‍ ഗ്ലാസ് പാനലിലേക്ക് തീ പടരുകയായിരുന്നുവെന്ന് ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹദിദി വിശദീകരിച്ചു. കെട്ടിടത്തിന്റെ കാലപ്പഴക്കവും ഇലക്ട്രിസിറ്റി, ഗ്യാസ് കണക്ഷനുകളും തീ പടരുന്നതിനുആക്കം കൂട്ടി. 12 നിലകളിലായി 72 ഫ്‌ളാറ്റുകളും 3 നിലകളിലായി വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും മറ്റും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇപ്പോള്‍ താമസ യോഗ്യമല്ലാത്തതിനാല്‍ താമസക്കാരെല്ലാം പുതിയ ഇടങ്ങള്‍ തേടിപ്പോകുകയണിപ്പോള്‍. കെട്ടിടത്തിലേക്ക് മറ്റാരും പ്രവേശിക്കാതിരിക്കാന്‍ നഗാസഭാ അതികൃതര്‍ വേലി കെട്ടി മറച്ചിട്ടുണ്ട്. 32 വര്‍ഷതൊളം പഴക്കമുള്ള കെട്ടിടത്തിന്റെ പെര്‍മിഷന്‍ നഷ്ടമായതൊടെ കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചതായും വിവരമുണ്ട്